---
title: "മദ്യ ലഹരിയിൽ വാഹനം ഓടിക്കലും പരസ്യ മദ്യപാനവും, ഒരാൾ അറസ്റ്റിലായി, രണ്ട് പേർക്കെതിരെ കേസ്"
english_title: "Taliparamba Drunk Driving Public Drinking Three Cases"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390497/taliparamba-drunk-driving-public-drinking-three-cases"
published_at: "2026-11-06T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda395a4459_1000028032.jpg"
keywords: ["Taliparamba", "Drunk Driving", "Public Drinking", "Kerala Police", "Kannur"]
---

# മദ്യ ലഹരിയിൽ വാഹനം ഓടിക്കലും പരസ്യ മദ്യപാനവും, ഒരാൾ അറസ്റ്റിലായി, രണ്ട് പേർക്കെതിരെ കേസ്

> **Lead Summary:** *തളിപ്പറമ്പ്:* മദ്യപിച്ച് വാഹനമോടിക്കുന്നതിനും പരസ്യമദ്യപാനം നടത്തുന്നതിനും തളിപ്പറമ്പ് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.

## Article Content

*തളിപ്പറമ്പ്:* മദ്യപിച്ച് വാഹനമോടിക്കുന്നതിനും പരസ്യമദ്യപാനം നടത്തുന്നതിനും തളിപ്പറമ്പ് പോലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.

കെ എൽ-59-എ സി 8734 സ്കൂട്ടർ ഓടിച്ച പരിയാരം കുപ്പം മുക്കുന്നിലെ കൊട്ടയാട്ട് വീട്ടിൽ കെ ലക്ഷ്മണനെ (57) തളിപ്പറമ്പ് എസ് ഐ കെ പി മനോജ് അറസ്റ്റ് ചെയ്തു. ഇന്നലെ (നവംബർ 05) രാത്രി 7.12 ന് കുപ്പം പാലത്തിന് സമീപം രാത്രികാല പട്രോളിങ്ങിനിടെയാണ് ലക്ഷ്മണൻ പിടിയിലായത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ധർമ്മശാല ക്രിസ്ത്യൻ പള്ളിക്ക് സമീപം പൊതുസ്ഥലത്ത് ഇന്നലെ വൈകുന്നേരം 6.10 ന് പരസ്യമദ്യപാനത്തിലേർപ്പെട്ട കടമ്പേരി അയ്യങ്കോൽ പെരിങ്ങിൽ വീട്ടിൽ പി രാജീവൻ (44), പുളിമ്പറമ്പിൽ ഇന്നലെ ഉച്ചക്ക് 1.40 ന് പരസ്യ മദ്യപാനത്തിലേർപ്പെട്ട മംഗലശ്ശേരിയിലെ പുല്ലാഞ്ഞിയോട്ട് വീട്ടിൽ പി സംഗീതൻ (44) എന്നിവരെയും പിടികൂടി കേസെടുത്തു.

തളിപ്പറമ്പ് എസ് ഐ കെ പി മനോജ്, സീനിയർ സി പി ഒ ടി വി കമലേഷ്, ഡ്രൈവർ സി പി ഒ കെ മഹേഷ് എന്നിവരാണ് പട്രോളിങ് ഡ്യൂട്ടിയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390497/taliparamba-drunk-driving-public-drinking-three-cases)