---
title: "ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു"
english_title: "kaapa arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39048/kaapa-arrest"
published_at: "2022-04-24T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264e942af64d_news card.jpg"
keywords: []
---

# ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

> **Lead Summary:** **കണ്ണൂര്‍: **കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഷിജില്‍ ബാബു വ: 30/22, നടമ്മല്‍ ഹൌസ്, ചിറക്കര യെയാണ് ജയിലില്‍ അടച്ചത്.

## Article Content

**കണ്ണൂര്‍: **കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തലശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ ഷിജില്‍ ബാബു വ: 30/22, നടമ്മല്‍ ഹൌസ്, ചിറക്കര യെയാണ് ജയിലില്‍ അടച്ചത്.

തലശ്ശേരി പോലീസ് സ്റ്റേഷനില്‍ മാത്രം 4 ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് ഷിജില്‍ ബാബു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ IPS ന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ IAS ന്‍റെ u/s 3 KAAPA ഉത്തരവ് പ്രകരമാണ് നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നടപടി നേരിടുന്ന മൂന്നാമത്തെ ക്രിമിനല്‍ കേസ്സ് പ്രതിയാണ് ഷിജില്‍ ബാബു.

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെയും തുടര്‍ച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികള്‍ സ്വീകരിച്ചു മുന്നോട്ട് പോകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39048/kaapa-arrest)