---
title: "ബാവുപ്പറമ്പിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം"
english_title: "Bavuparamba Plywood Company Fire Hero Plywood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390367/bavuparamba-plywood-company-fire-hero-plywood"
published_at: "2026-11-05T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec71416344e_1000974935.jpg"
keywords: ["Bavuparamba", "Plywood Company Fire", "Taliparamba Fire Force", "Kannur", "Fire Accident"]
---

# ബാവുപ്പറമ്പിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

> **Lead Summary:** *ബാവുപ്പറമ്പ്:* ബാവുപ്പറമ്പ് മഞ്ചാലിൽ സ്ഥിതി ചെയ്യുന്ന ഹീറോ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം.

## Article Content

*ബാവുപ്പറമ്പ്:* ബാവുപ്പറമ്പ് മഞ്ചാലിൽ സ്ഥിതി ചെയ്യുന്ന ഹീറോ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം.

കമ്പനിയിലെ ഡസ്റ്റ് കളക്ടിംഗ് ചേമ്പറിനകത്താണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടിച്ചത്. തീ കണ്ടയുടനെ തന്നെ ജീവനക്കാർ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിക്കുകയും തളിപ്പറമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും ചെയ്തു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ഹരിനാരായണന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഡസ്റ്റ് ചേമ്പറിനു മുകളിൽ കയറി ഹോസ് റീൽ ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു.

ചേമ്പറിനകത്തെ ഫിൽറ്ററുകൾ കത്തി നശിച്ചു. ചേമ്പറിനോട് ചേർന്നുണ്ടായിരുന്ന കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജേഷ് ടി ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ് പി വി, അനൂപ് കെ വി, അക്ഷയ് എം കെ, പ്രണവ് പി വി, ഹോംഗാർഡ്മാരായ അനൂപ് എ, സുകേഷ് പി പി എന്നിവർ ചേർന്നാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390367/bavuparamba-plywood-company-fire-hero-plywood)