---
title: "പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവം: നാല് പേർക്കെതിരെ കേസ്"
english_title: "Pattuvam Bike Fire Case Four Accused"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390350/pattuvam-bike-fire-case-four-accused"
published_at: "2026-11-05T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec5d3e0ac51_1000028032.jpg"
keywords: ["Pattuvam news", "Thalipparamb police"]
---

# പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവം: നാല് പേർക്കെതിരെ കേസ്

> **Lead Summary:** *പട്ടുവം:പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.

## Article Content

*പട്ടുവം:പട്ടുവത്ത് ബൈക്കിന് തീവെച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്.

ഇക്കഴിഞ്ഞ ഒന്നാം തീയതി പട്ടുവം കുഞ്ഞിമുറ്റത്ത് വീടിന് മുൻവശത്തെ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന KL59H8570 നമ്പർ ബൈക്കാണ് രാത്രിയിൽ തീവെച്ചത്.

സംഭവത്തിന് പിന്നിൽ ബൈക്കുടമയായ സുനിൽകുമാറിന് പരിചയമുള്ള പ്രഫാസ്, ജോബി, റിനിൽ, സാമൂവൽ എന്നിവരാണെന്ന് സംശയമുണ്ടെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390350/pattuvam-bike-fire-case-four-accused)