---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Breast Cancer Awareness Class Sir Syed Institute Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390314/breast-cancer-awareness-class-sir-syed-institute-taliparamba"
published_at: "2026-11-05T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2ac3d14a6_1000974260.jpg"
keywords: ["Sir Syed Institute", "Breast Cancer Awareness", "Malabar Cancer Care Society", "Taliparamba", "Health Camp"]
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ്, മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ്, മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

മലബാർ ക്യാൻസർ കെയർ സൊസൈറ്റി പ്രസിഡൻ്റ് ഡി കൃഷ്ണനാഥ പൈ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ സിറാജ് എം വി പി അധ്യക്ഷത വഹിച്ചു.

സിഡിഎംഇഎ പ്രസിഡൻ്റ് അഡ്വ പി മഹമൂദ് മുഖ്യ പ്രഭാഷണം നടത്തി. മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ ഹർഷ ഗംഗാധരൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

ബയോ ടെക്നോളജി വിഭാഗം മേധാവി ഇൻ ചാർജ് വിദ്യാ വൽസരാജൻ, വനിതാ വികസന സെൽ കൺവീനർ ഫാത്തിമത്തു സന, ബയോ വാൻഷ്യ ക്ലബ്ബ് കോ-ഓർഡിനേറ്റർ സനാ സുരയ്യ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390314/breast-cancer-awareness-class-sir-syed-institute-taliparamba)