---
title: "താഴെചൊവ്വയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം :റോഡരികിൽ നിന്ന യുവാവിന് ദാരുണാന്ത്യം"
english_title: "Tanker lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/39022/tanker-lorry-accident"
published_at: "2022-04-24T09:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264cd09056f8_1650766487347814-0.jpg"
keywords: []
---

# താഴെചൊവ്വയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് അപകടം :റോഡരികിൽ നിന്ന യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **താഴെചൊവ്വയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചുതകർത്തു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു.

## Article Content

**കണ്ണൂർ: **താഴെചൊവ്വയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കടമുറി ഇടിച്ചുതകർത്തു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു.

കണ്ണൂർ ദയ മെഡിക്കൽസ് ജീവനക്കാരൻ തിലാന്നൂർ ചരപ്പുറം മുത്തപ്പൻ മടപ്പുരയ്ക്ക്‌ സമീപത്തെ ഹാരിസാണ്‌ (30) മരിച്ചത്. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർ ച്ചറിയിൽ .

മംഗലാപുരത്ത് നി ന്ന് പാചകവാതകവുമായി തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്തണം വിട്ട് , റോഡരികിൽ നിൽക്കുകയായിരുന്ന ഹാരിസിനു മേൽ പാഞ്ഞു കയറുകയായിരുന്നു .

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഇയാൾ വാഹനം നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അപകടം . അപകടത്തിൽ കട പൂർണമായും തകർന്നു.സമീപത്ത് നിർത്തിയിട്ട സ്കൂട്ടറും തകർന്നു. നാട്ടുകാരും രക്ഷാസേനയും പൊലീസും ചേർന്ന് ഏറെ പണി പ്പെട്ടാണ് പുറത്തെടുത്തത് . ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .

അപകടത്തിനിടെ സമീപത്തെ വൈദ്യുതത്തൂണുകളും തകർന്നു . തുടർന്ന് പ്രദേശത്ത് വൈദ്യുത ബന്ധം നിലച്ചു . ഒപ്പം ദേശീയപാത കാൽടെ ക്സ്- ചാല ബൈപ്പാസ് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് ഭാഗ ഏറെനേരം ഗതാഗതം സ്തംഭിച്ചു .

ക്രയിൻ എത്തിച്ച് ടാങ്കർ ലോറി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കും മധ്യേ തെഴുക്കിൽപീടികയിലാണ് സംഭവം നടന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിൽമബൂത്ത് തകർന്ന കടമുറിക്ക് തൊട്ടടുത്താണ്.

പരേതനായ സൈനുൽ ആബിദിന്റെയും സൈനബയുടെയും മകനാണ്‌ മരിച്ച ഹാരിസ്‌. സഹോദരങ്ങൾ: ഷഫീക്ക്‌, നിസാർ, ഷെരീഫ, ഷബാന, ഷഹീറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/39022/tanker-lorry-accident)