---
title: "ക്യാമ്പസ് ടു ബൂത്ത്: വിദ്യാർത്ഥികൾക്കായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് തുടങ്ങി"
english_title: "Campus to Booth Special Enrollment Drive Students Voter List Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390208/campus-to-booth-special-enrollment-drive-students"
published_at: "2026-11-04T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb0e968bea7_1000972444.jpg"
keywords: ["Campus To Booth", "Voter Enrollment", "Form 6", "Students", "Kerala", "Election"]
---

# ക്യാമ്പസ് ടു ബൂത്ത്: വിദ്യാർത്ഥികൾക്കായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് തുടങ്ങി

> **Lead Summary:** കണ്ണൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് തുടക്കമായി.

## Article Content

കണ്ണൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹരായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത്' ഡ്രൈവിന് തുടക്കമായി.

ക്യമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിൽ നടന്നു.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2027 ന്റെ ഭാഗമായി യുവജനങ്ങളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ നടക്കുന്ന പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് 2026 നവംബർ 2 മുതൽ ഒരാഴ്ച നീണ്ടുനിൽക്കും.

നിലവിൽ 17 വയസ്സ് പൂർത്തിയായവർക്കും 2027 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാം.

അർഹരായ മുഴുവൻ പേരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390208/campus-to-booth-special-enrollment-drive-students)