---
title: "അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേകിട്ടു, മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്"
english_title: "Bus Driver Booked for Sudden Braking Injuring Passenger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390153/bus-driver-case-sudden-braking"
published_at: "2026-11-04T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeac189be059_1000028032.jpg"
keywords: ["Bus Accident", "Sudden Braking", "Passenger Injured", "Case Registered", "Kerala"]
---

# അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേകിട്ടു, മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

> **Lead Summary:** *തളിപ്പറമ്പ്:* അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

## Article Content

*തളിപ്പറമ്പ്:* അപകടകരമായ വിധത്തിൽ ബസ് ഓടിച്ച് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് മുന്നോട്ട് തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

ഇക്കഴിഞ്ഞ ഒന്നാം തിയ്യതിയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന KL13AW5600 നമ്പർ പി കെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശിയായ അജിത പി കെ, മകൾ ശ്രുതി പി, കൊച്ചുമകൾ എന്നിവരാണ് അപകടത്തിൽ പെട്ടത്.

ബസ് ധർമശാല എത്തിയപ്പോൾ ഡ്രൈവർ അപകടകരമായ രീതിയിൽ ഓടിച്ചു സഡൻ ബ്രേക്ക് ഇട്ടപ്പോൾ ഇവർ മൂന്ന് പേരും തെറിച്ചു വീണ് ഡ്രൈവരുടെ പിറകിലെ ഗ്ലാസിൽ തട്ടി ശ്രുതിയുടെ പല്ല് പൊട്ടി പരിക്ക് പറ്റുകയും മറ്റു രണ്ട് പേർക്കും നിസ്സാര പരിക്ക് പറ്റുകയും ചെയ്തു.

പരാതിയിൽ തളിപ്പറമ്പ് പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390153/bus-driver-case-sudden-braking)