---
title: "ചെറുപുഴയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന: 54 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു"
english_title: "Cherupuzha Enforcement Squad Seizes 54 Kg Plastic Bags"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/390144/cherupuzha-plastic-bags-seized"
published_at: "2026-11-04T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeaba82c76be_1000971468.jpg"
keywords: ["Cherupuzha", "Plastic Bags", "Enforcement Squad", "LSGD", "Seizure"]
---

# ചെറുപുഴയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന: 54 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു

> **Lead Summary:** *ചെറുപുഴ:* തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തു.

## Article Content

*ചെറുപുഴ:* തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ക്യാരി ബാഗുകൾ പിടിച്ചെടുത്തു.

കോളയാത്ത് ഏജൻസീസ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 54 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെത്തി പിടിച്ചെടുത്തത്. സ്ഥാപന ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്താൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയ്ക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി.പി., അംഗങ്ങളായ ജിഷ്ണുരാജ്, ദിബിൽ, ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജോബി ജോർജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/390144/cherupuzha-plastic-bags-seized)