---
title: "ജില്ലാ ശാസ്ത്രോത്സവം സമാപിക്കുന്നു; ഇന്ന്സമാപന സമ്മേളനം"
english_title: "Kannur District Science Festival Concludes Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389997/kannur-district-science-festival-concludes"
published_at: "2026-11-03T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae961c5395df_1000968560.jpg"
keywords: ["Kannur Science Festival", "Science Festival 2026", "Taliparamba", "School Festival", "Prize Distribution"]
---

# ജില്ലാ ശാസ്ത്രോത്സവം സമാപിക്കുന്നു; ഇന്ന്സമാപന സമ്മേളനം

> **Lead Summary:** *തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2026-27-ന്റെ സമാപന സമ്മേളനം നവംബർ 03 ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തളിപ്പറമ്പിൽ നടക്കും.

## Article Content

*തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2026-27-ന്റെ സമാപന സമ്മേളനം നവംബർ 03 ചൊവ്വാഴ്ച വൈകുന്നേരം 4.30-ന് തളിപ്പറമ്പിൽ നടക്കും.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേള എന്നിവയാണ് ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 02, 03 തീയതികളിലായി മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർസെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കൂടാതെ ഒക്ടോബർ 31 ശനിയാഴ്ച ശാസ്ത്ര നാടകവും എൻ.സി.ആർ.ടി സെമിനാറും സംഘടിപ്പിച്ചിരുന്നു.

സമാപന സമ്മേളനത്തിൽ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി. ദീപ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ (തളിപ്പറമ്പ്) ഡോ. ജയന്തി സുധാകരൻ സ്വാഗതം പറയുന്ന ചടങ്ങിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി. ഷൈനി. ഡി അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജെസി ഷിജി വട്ടക്കാട് സമ്മാനദാനം നിർവഹിക്കുമെന്നും സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389997/kannur-district-science-festival-concludes)