---
title: "പഴയങ്ങാടിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണം കവർന്നു"
english_title: "12 Sovereign Gold Stolen In Pazhayangadi House Burglary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389956/pazhayangadi-house-burglary-gold-stolen"
published_at: "2026-11-02T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8b305aafb0_1000968026.jpg"
keywords: ["Pazhayangadi", "Burglary", "Gold Theft", "Police Investigation", "CCTV"]
---

# പഴയങ്ങാടിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണം കവർന്നു

> **Lead Summary:** *പഴയങ്ങാടി:* പഴയങ്ങാടിയിൽ വീണ്ടും വൻ കവർച്ച. വീട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.

## Article Content

*പഴയങ്ങാടി:* പഴയങ്ങാടിയിൽ വീണ്ടും വൻ കവർച്ച. വീട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ 12 പവൻ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ട് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അടുത്തിലയിലെ വി സുരേഷിന്റെ സഹോദരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവർ വീട് പൂട്ടിപ്പോയ സമയത്താണ് കള്ളൻ കയറിയത്.

കവർച്ചയെക്കുറിച്ച് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.

വീടിനെക്കുറിച്ചും അവിടെ ആഭരണങ്ങൾ ഉള്ളതായും വ്യക്തമായി അറിയാവുന്നവർ മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പഴയങ്ങാടി പോലീസാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389956/pazhayangadi-house-burglary-gold-stolen)