---
title: "മുറാസു ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകൾ ജാഗ്രത നിർദേശം"
english_title: "Cyclone Murasu Brings Heavy Rain Alert To Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389916/cyclone-murasu-heavy-rain-alert-kerala"
published_at: "2026-11-02T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae86ce2149e5_1000967389.jpg"
keywords: ["Cyclone Murasu", "Kerala Rain", "IMD Alert", "Yellow Alert", "Weather Warning"]
---

# മുറാസു ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകൾ ജാഗ്രത നിർദേശം

> **Lead Summary:** *കൊച്ചി:* ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറാസു' അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.

## Article Content

*കൊച്ചി:* ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറാസു' അതിതീവ്ര ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകാനാണ് സാധ്യത.

ഇതിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശമുള്ളത്.

നാളെ (ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും വെള്ളിയാഴ്ചയോടെ തെക്കൻ-മധ്യ കേരളത്തിൽ മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമായി നിലകൊള്ളുന്ന 'മുറാസു' അതിതീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ 115 കിലോമീറ്ററോളം വേഗതയിലാണ് കരതൊടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389916/cyclone-murasu-heavy-rain-alert-kerala)