---
title: "തളിപ്പറമ്പിൽ ശാസ്ത്രോത്സവ ആവേശം; നാലു വേദികളിൽ ഇന്ന് മത്സരച്ചൂട്"
english_title: "Kannur District Science Festival Competitions Begin Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389837/kannur-district-science-festival-competitions"
published_at: "2026-11-02T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae806c0d24e3_1000966061.jpg"
keywords: ["Science Festival", "Kannur", "School Science Festival", "Taliparamba", "Competitions"]
---

# തളിപ്പറമ്പിൽ ശാസ്ത്രോത്സവ ആവേശം; നാലു വേദികളിൽ ഇന്ന് മത്സരച്ചൂട്

> **Lead Summary:** *തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രധാന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നതോടെ തളിപ്പറമ്പിലെ നാലു വേദികൾ സജീവമാകും. ശനിയാഴ്ച നടന്ന ആദ്യദിന പരിപാടി തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യദിനത്തിൽ അരങ്ങേറിയ ശാസ്ത്ര നാടകമത്സരത്തിൽ മമ്പറം എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തളിപ്പറമ്പ് എം.എൽ.എ ടി കെ ഗോവിന്ദൻ നിർവഹിക്കും.

## Article Content

*തളിപ്പറമ്പ്:* കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പ്രധാന മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നതോടെ തളിപ്പറമ്പിലെ നാലു വേദികൾ സജീവമാകും. ശനിയാഴ്ച നടന്ന ആദ്യദിന പരിപാടി തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തിരുന്നു. ആദ്യദിനത്തിൽ അരങ്ങേറിയ ശാസ്ത്ര നാടകമത്സരത്തിൽ മമ്പറം എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ തളിപ്പറമ്പ് എം.എൽ.എ ടി കെ ഗോവിന്ദൻ നിർവഹിക്കും.

*ഇന്ന് വേദികളിൽ നടക്കുന്ന മത്സരങ്ങൾ:*

*മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ:* ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയും അധ്യാപക മത്സരങ്ങളും ഇവിടെ നടക്കുന്നു.

*സീതി സാഹിബ് എച്ച്.എസ്.എസ്.:* ഗണിതശാസ്ത്ര മേളയാണ് ഇവിടെ നടക്കുന്നത്. എച്ച്.എസ് വിഭാഗത്തിന്റെ വിവിധ മത്സരങ്ങളും പ്രൈമറി ടീച്ചേഴ്സ് എയ്ഡഡ് നിർമ്മാണവും ഇവിടെ നടക്കും. സെയ്യദ് എച്ച്.എസ്.എസിലാണ് ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയ മേളയുടെ മത്സരങ്ങൾ നടക്കുന്നത്.

*ടാഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ:* സാമൂഹ്യശാസ്ത്ര മേളയും ലോക്കൽ ഹിസ്റ്ററി ഇന്റർവ്യൂ, ഹിസ്റ്ററി സെമിനാർ (ഹൈസ്കൂൾ, ഹയർ സെക്കൻഡറി, എച്ച്.എസ് വിഭാഗം സ്റ്റിൽ ആന്റ് വർക്കിംഗ് മോഡലുകൾ, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾക്കായുള്ള ടീച്ചേഴ്സ് എയ്ഡഡ് മത്സരങ്ങളും) ഇവിടെ നടക്കും. കൂടാതെ ഐ.ടി മേളയും ഇവിടെയാണ് നടക്കുന്നത്.

നാല് സ്കൂളുകളിലായി സജ്ജീകരിച്ചിരിക്കുന്ന വിവിധ വേദികളിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേഖലകളിലെ പ്രധാന മത്സരങ്ങൾ ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നാളെയാണ് മേളയുടെ സമാപനവും സമ്മാനദാന ചടങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389837/kannur-district-science-festival-competitions)