---
title: "ഭരണഭാഷാ വാരാഘോഷം; സർക്കാർ ജീവനക്കാർക്ക് പ്രശ്നോത്തരി, കത്തെഴുത്ത് മത്സരങ്ങൾ"
english_title: "Official Language Week Quiz And Letter Writing Competition For Government Employees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389792/official-language-week-quiz-letter-writing-competition"
published_at: "2026-11-01T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae762beb6613_1000965505.jpg"
keywords: ["Official Language Week", "Government Employees", "Quiz Competition", "Letter Writing", "Kannur"]
---

# ഭരണഭാഷാ വാരാഘോഷം; സർക്കാർ ജീവനക്കാർക്ക് പ്രശ്നോത്തരി, കത്തെഴുത്ത് മത്സരങ്ങൾ

> **Lead Summary:** കണ്ണൂർ:* ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രശ്നോത്തരി, 'എന്റെ മലയാളത്തിന്, സ്നേഹപൂർവം' കത്തെഴുത്ത് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂർ:* ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രശ്നോത്തരി, 'എന്റെ മലയാളത്തിന്, സ്നേഹപൂർവം' കത്തെഴുത്ത് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

മലയാള ഭാഷ, കേരളം എന്നിവയെ അധികരിച്ച് 2026 നവംബർ ഏഴിന് രാവിലെ 10.30ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രശ്നോത്തരി നടക്കുക. ജില്ലയിലെ ഒരോ സർക്കാർ ഓഫീസിലെയും രണ്ട് പേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ https://forms.gle/st4ZakyRoSESXjzy6 എന്ന ലിങ്ക് വഴി നവംബർ 5ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം.

ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തുന്ന 'എന്റെ മലയാളത്തിന്, സ്നേഹപൂർവം' കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കുന്നവർ മലയാളത്തിലെഴുതിയ 150 വാക്കുകളിൽ കവിയാത്ത കത്തുകൾ prdkannur@gmail.com എന്ന ഇമെയിലിലേക്ക് നവംബർ അഞ്ചിന് വൈകിട്ട് 5 മണിക്ക് മുമ്പായി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 95268 43429.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389792/official-language-week-quiz-letter-writing-competition)