---
title: "മലയാള ഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ"
english_title: "Malayalam Language Day District Level Inauguration Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389791/malayalam-language-day-district-level-inauguration"
published_at: "2026-11-01T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae761f9e406d_1000965503.jpg"
keywords: ["Malayalam Language Day", "Kannur", "Collectorate", "T O Mohanan", "Malayalam Day"]
---

# മലയാള ഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ

> **Lead Summary:** *കണ്ണൂർ:* മലയാള ഭാഷാ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിനിമാ-നാടക നടൻ ഉണ്ണിരാജ വിശിഷ്ടാതിഥിയാവും.

## Article Content

*കണ്ണൂർ:* മലയാള ഭാഷാ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സിനിമാ-നാടക നടൻ ഉണ്ണിരാജ വിശിഷ്ടാതിഥിയാവും.

കണ്ണൂർ കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുതുതായി രൂപീകരിച്ച ഓർക്കസ്ട്ര ടീമിന്റെ പ്രഖ്യാപനവും ചടങ്ങിൽ വച്ച് നടക്കും.

കേരളവുമായി ബന്ധപ്പെട്ട വിവിധ ഗാനഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഗീത പരിപാടിയും അരങ്ങേറും.

മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കലക്ടറേറ്റിൽ നടന്ന മലയാളദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, സീനിയർ സൂപ്രണ്ട് എൻ പി ഷനീജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389791/malayalam-language-day-district-level-inauguration)