---
title: "കുഴിയിൽ വീണ പശുവിനെ തളിപ്പറമ്പ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി"
english_title: "Cow Fell Into Pit Rescued By Fire Force In Kanhirangad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389784/cow-fell-into-pit-rescued-by-fire-force"
published_at: "2026-11-01T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7592a4028e_1000965422.jpg"
keywords: ["Cow Rescue", "Fire Force", "Kanhirangad", "Taliparamba", "Kerala News"]
---

# കുഴിയിൽ വീണ പശുവിനെ തളിപ്പറമ്പ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

> **Lead Summary:** *കാഞ്ഞിരങ്ങാട്:* കാർക്കീലിലെ ക്ഷീരകർഷകനായ സിനാജിന്റെ പശുവാണ് പുല്ലമേയുന്നതിനിടെ തെങ്ങിൻതോപ്പിലെ കുഴിയിൽ വീണത്. സിനാജും സുഹൃത്തുക്കളും ചേർന്ന് ഒന്നരമണിക്കൂറോളം പശുവിനെ കരയ്ക്ക് കയറ്റാൻ പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തളിപ്പറമ്പ് അഗ്നി രക്ഷാ സേനയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു.

## Article Content

*കാഞ്ഞിരങ്ങാട്:* കാർക്കീലിലെ ക്ഷീരകർഷകനായ സിനാജിന്റെ പശുവാണ് പുല്ലമേയുന്നതിനിടെ തെങ്ങിൻതോപ്പിലെ കുഴിയിൽ വീണത്. സിനാജും സുഹൃത്തുക്കളും ചേർന്ന് ഒന്നരമണിക്കൂറോളം പശുവിനെ കരയ്ക്ക് കയറ്റാൻ പരിശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തളിപ്പറമ്പ് അഗ്നി രക്ഷാ സേനയുടെ സേവനം ആവശ്യപ്പെടുകയായിരുന്നു.

സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങളായ പി.വി. ഗിരീഷ്, പി.വി. ലിഗേഷ്, എം.സി. ദിലീപ്, കെ.കെ. സുധീഷ്, സി.പി. രാജേന്ദ്രകുമാർ എന്നിവർ ചേർന്നാണ് പശുവിനെ കരയ്ക്ക് കയറ്റി രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389784/cow-fell-into-pit-rescued-by-fire-force)