---
title: "എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് അള്ളാംകുളം സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ"
english_title: "mdma kanjav thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38972/mdma-kanjav-thalipparamba"
published_at: "2022-04-23T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62640d0b573ff_DSC_7464 (1).JPG"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി തളിപ്പറമ്പ് അള്ളാംകുളം സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

> **Lead Summary:** മാരക മയക്കുമരുന്നും കഞ്ചാവും സഹിതം തളിപ്പറമ്പ് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. അള്ളാംകുളത്തെ പിഎ ഷമ്മാസ് അരോളിയിലെ മൂത്തെത്ത് പുതിയപുരയിൽ മൻസൂർ എന്നിവരെയാണ് വ്യത്യസ്ത പരിശോധനകളിൽ സിഐ വി ദിനേശ്, എസ് ഐ. പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

മാരക മയക്കുമരുന്നും കഞ്ചാവും സഹിതം തളിപ്പറമ്പ് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. അള്ളാംകുളത്തെ പിഎ ഷമ്മാസ് അരോളിയിലെ മൂത്തെത്ത് പുതിയപുരയിൽ മൻസൂർ എന്നിവരെയാണ് വ്യത്യസ്ത പരിശോധനകളിൽ സിഐ വി ദിനേശ്, എസ് ഐ. പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ശമ്മാസ് പക്കൽ നിന്ന് 100 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മന്നയിലെ പെട്രോൾ പമ്പിൽ വെച്ചാണ് ശമ്മാസ് നെ പോലീസ് പിടികൂടിയത്. കെ എൽ 59 ഡബ്ല്യു 73 15 ബുള്ളറ്റ് ബൈക്കിലെത്തി മയക്കുമരുന്ന് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് വലയിലായത്.

സയ്യിദ് നഗറിലെ ടാഗോർ സ്കൂളിന് സമീപത്ത് പിടിയിലായ മൻസൂറിനെ പക്കൽ നിന്ന് 26 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എസ് ഐ ദിലീപ്, എ എസ് ഐ മാരായ പ്രേമരാജൻ, ജിജിമോൻ, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽജബ്ബാർ, ജിജു ജേക്കബ്, ബിനീഷ്, ഷിജു മോൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38972/mdma-kanjav-thalipparamba)