---
title: "പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികള്‍ക്ക് രേഖാമൂലം അവകാശവാദം ഉന്നയിക്കാവുന്നതാണ്"
english_title: "Vehicles kept in police custody are being auctioned off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38969/vehicles-kept-in-police-custody-are-being-auctioned-off"
published_at: "2022-04-23T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626408ac94a01_vac.jpg"
keywords: []
---

# പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികള്‍ക്ക് രേഖാമൂലം അവകാശവാദം ഉന്നയിക്കാവുന്നതാണ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഇങ്ങനെയുള്ള വാഹനങ്ങള്‍ കേരളാ പോലീസ് ആക്ട് 56 വകുപ്പ് പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത്.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളുമായി ബന്ധപ്പെട്ടു പിടികൂടിയിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഇങ്ങനെയുള്ള വാഹനങ്ങള്‍ കേരളാ പോലീസ് ആക്ട് 56 വകുപ്പ് പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുന്നത്.

ഈ വാഹനങ്ങളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അവകാശവാദം ഉന്നയിക്കുവാനുണ്ടെങ്കില്‍ ലേല വിളംഭര തിയ്യതി മുതല്‍ 30 ദിവസത്തിന്നകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മുമ്പാകെയോ അല്ലെങ്കില്‍ ACP, നര്‍ക്കോട്ടിക് സെല്‍, കണ്ണൂര്‍ സിറ്റി മുമ്പാകെയോ ഹാജരായി തങ്ങളുടെ അവകാശവാദം രേഖാമൂലം ഉന്നയിക്കാവുന്നതാണ്.

> മേല്‍ കലാവധിക്കുള്ളില്‍ അവകാശം ഉന്നയിക്കാത്ത വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് MSTC Ltd. എന്ന സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന “ഇ-ലേലം” ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതായിരിക്കും. ഇത്തരം വാഹനങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും ചക്കരക്കല്‍ പോലീസ് ഡാംപിങ് യാര്‍ഡിലും സൂക്ഷിച്ചു വരികയാണ്.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പല കേസ്സുകളില്‍പ്പെട്ടിട്ടുള്ളതും കൃത്യമായ അവകാശികള്‍ ഇല്ലാത്തതുമായ 387 വാഹനങ്ങള്‍ ആണ് ലേലം ചെയ്യുന്നത്. .

മോട്ടോര്‍ സൈക്കിള്‍ -309, സ്കൂട്ടര്‍ - 22, കാര്‍ - 16, ഓട്ടോ റിക്ഷ – 15, ഗൂഡ്സ് – 7, ടിപ്പര്‍ - 3, മിനി ലോറി – 6, ഓമ്നി വാന്‍ - 4, ആപ്പെ ട്രക്ക് – 3, ടാറ്റ എയിസ് – 1, ബോലെറോ – 1

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38969/vehicles-kept-in-police-custody-are-being-auctioned-off)