---
title: "തളിപ്പറമ്പിൽ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം;ശാസ്ത്രനാടക മത്സരത്തിൽ മമ്പറം എച്ച് എസ് എസ് ഒന്നാമത്"
english_title: "Revenue District Science Festival Begins in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389674/revenue-district-science-festival-begins-taliparamba"
published_at: "2026-10-31T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae60ce633ee6_1000963756.jpg"
keywords: ["Science Festival", "Taliparamba", "Kannur", "Students", "Education", "Kerala"]
---

# തളിപ്പറമ്പിൽ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം;ശാസ്ത്രനാടക മത്സരത്തിൽ മമ്പറം എച്ച് എസ് എസ് ഒന്നാമത്

> **Lead Summary:**  **തളിപ്പറമ്പ്: **റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തുടക്കമായി. ഇന്ന് രാവിലെ മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂളിൽ നഗരസഭ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. ദേവിക അധ്യക്ഷയായിരുന്നു. 

## Article Content

 **തളിപ്പറമ്പ്: **റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തുടക്കമായി. ഇന്ന് രാവിലെ മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂളിൽ നഗരസഭ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. ദേവിക അധ്യക്ഷയായിരുന്നു. 

നടന്ന ശാസ്ത്രനാടക മത്സരത്തിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മമ്പറം എച്ച് എസ് എസ് അവതരിപ്പിച്ച വടം വലി എന്ന നാടകം ഒന്നാം സ്ഥാനം കരസ്തമാക്കി. ഇരിക്കൂർ ഉപജില്ലയിലെ ഇരിക്കൂർ എച്ച് എസ് എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മമ്പറം എച്ച് എസ് എസിലെ നിയോൺ കെ ദിനേശിനെ മികച്ച നടനായി തെരഞ്ഞെടുത്തു.

15 ഓളം സബ്ജില്ലകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മുതെടത്ത്, സർസയ്യിദ്, സീതിസാഹിബ്, ടാഗോർ സ്കൂളുകളിലായി നവംബർ 2, 3 തീയതികളിലാണ് മത്സരങ്ങൾ അരങ്ങേറുക. നവംബർ 2 ന് രാവിലെ 10.30ന് ടി.കെ ഗോവിന്ദൻ എം.എൽ.എ മേള ഔൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

നവംബർ 3 ന് വൈകുന്നേരം മേള സമാപിക്കും. ഉദ്ഘാടനച്ചടങ്ങിൽ കണ്ണൂർ നോർത്ത് ബി.പി.സി: കെ.വി സുനിൽകുമാർ, മീഡിയ ആന്റ് പബ്ലിസിറ്റി കൺവീനർ ടി.പി ഷഫീക്ക്, പ്രധാനാധ്യാപകൻ സന്തോഷ്കുമാർ, ഇകെ രമേശൻ, മോഹനൻ മാസ്റ്റർ, ഗിരീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സംസ്ഥാന സയൻസ് ക്ലബ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജി. പ്രമോദ്കുമാർ സ്വാഗതവും പി.കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

English Summary: The Revenue District Science Festival began in Taliparamba with an inaugural ceremony at Moothode Higher Secondary School. Municipality Chairperson P.K Subair inaugurated the event, presided over by Principal Dr. A. Devika. More than 6000 students from 15 sub-districts will participate. Competitions will be held on November 2 and 3 at multiple schools. MLA T.K Govindan will officially inaugurate the festival on November 2, and it will conclude on November 3 evening.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389674/revenue-district-science-festival-begins-taliparamba)