---
title: "12 പേർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്തു"
english_title: "Free Hearing Aids Distributed Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389649/free-hearing-aids-distributed-taliparamba"
published_at: "2026-10-31T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5cd609d6b0_1000963061.jpg"
keywords: ["Hearing Aid", "Free Distribution", "Taliparamba", "Charity", "Health Camp"]
---

# 12 പേർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്തു

> **Lead Summary:** *തളിപ്പറമ്പ്:* ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ശ്രവണസഹായി വിതരണച്ചടങ്ങ് തളിപ്പറമ്പ് ചിറവക്കിലെ ഹൊറൈസൺ മാളിൽ നടന്നു. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

## Article Content

*തളിപ്പറമ്പ്:* ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ശ്രവണസഹായി വിതരണച്ചടങ്ങ് തളിപ്പറമ്പ് ചിറവക്കിലെ ഹൊറൈസൺ മാളിൽ നടന്നു. തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് സൗജന്യമായി ശ്രവണസഹായികൾ വിതരണം ചെയ്യുന്നത്.

അനസ് മുസാഫിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപ രഞ്ജിത്ത്, അരവിന്ദ് ശ്രീജിത്ത്, റിയാസ് കെ.എസ്., എം.കെ. മനോഹരൻ എന്നിവർ ആശംസകൾ നേർന്നു. ചന്ദ്രപ്രഭ സ്വാഗതവും സഹീർ പാലക്കോടൻ നന്ദി പറഞ്ഞു.

കേൾവിപരിമിതിയുള്ളവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി സാമൂഹിക സേവനരംഗത്തെ ശ്രദ്ധേയമായ ഇടപെടലാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389649/free-hearing-aids-distributed-taliparamba)