---
title: "ഓപ്പറേഷൻ തണ്ടർ: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ"
english_title: "Operation Thunder Pappinissery Excise Arrests Youths With Cannabis MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389563/operation-thunder-pappinissery-excise-arrest"
published_at: "2026-10-31T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5658387d97_1000962093.png"
keywords: ["Operation Thunder", "Excise Arrest", "Cannabis", "MDMA", "Pappinissery", "Drug Seizure", "K"]
---

# ഓപ്പറേഷൻ തണ്ടർ: കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** *പാപ്പിനിശ്ശേരി:* ഓപ്പറേഷൻ തണ്ടർ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചെണിച്ചേരിയും പാർട്ടിയും പിലാത്തറ മത്തമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുരയിൽ വെച്ച് കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി.

## Article Content

*പാപ്പിനിശ്ശേരി:* ഓപ്പറേഷൻ തണ്ടർ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചെണിച്ചേരിയും പാർട്ടിയും പിലാത്തറ മത്തമംഗലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുരയിൽ വെച്ച് കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി.

160 മില്ലി ഗ്രാം എംഡിഎംഎയുമായി ചെറുതാഴം വിളയാങ്കോട് ദുർഗ നിവാസിൽ രതീഷ് ഇ. (29)20 ഗ്രാം ഉണക്ക കഞ്ചാവുമായി ചന്തപ്പുര ആമിന മൻസിലിൽ സാജിദ് വി.യു. (29), എന്നിവരാണ് പിടിയിലായത്. പാണപ്പുഴ പരിയാരം പിലാത്തറ മേഖലകളിൽ രാസ ലഹരി എത്തിക്കുന്ന പ്രധാനിയാണ് സാജിദ്.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ്മാരായ രജിരാഗ്.പി.പി, അനു എം.പി, സിവിൽ എക്സൈസ് ഓഫിസർമാരായ റെനിൽ കൃഷ്ണൻ. പി.പി, രമിത്ത് കെ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389563/operation-thunder-pappinissery-excise-arrest)