---
title: "തളിപ്പറമ്പ് സലാമത്ത് നഗറിൽ മാലിന്യ സ്ഥലം ശുചീകരിച്ച് കുട്ടികൾക്ക് പാർക്ക് നിർമ്മിക്കാൻ തീരുമാനം"
english_title: "Taliparamba Salamath Nagar Garbage Dump Converted Into Children Park"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389513/taliparamba-salamath-nagar-park-garbage-clean"
published_at: "2026-10-30T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4bbec399a0_1000961425.jpg"
keywords: ["Taliparamba", "Salamath Nagar", "Garbage Cleaning", "Children Park", "Harithakarma Sena"]
---

# തളിപ്പറമ്പ് സലാമത്ത് നഗറിൽ മാലിന്യ സ്ഥലം ശുചീകരിച്ച് കുട്ടികൾക്ക് പാർക്ക് നിർമ്മിക്കാൻ തീരുമാനം

> **Lead Summary:** *തളിപ്പറമ്പ്:* സലാമത്ത് നഗറിൽ മാലിന്യം തള്ളിയിരുന്ന സ്ഥലം ശുചീകരിച്ച് കുട്ടികൾക്കുള്ള പാർക്ക് നിർമിക്കാൻ തീരുമാനം. നഗരസഭയുടെയും വാർഡ് കൗൺസിലരുടെയും ഇടപെടലിലാണ് സ്ഥലമുടമയുടെ സഹകരണത്തോടെ മാലിന്യ പ്രശ്നത്തിന് പരിഹരമാകുന്നതോടൊപ്പം കുട്ടികൾക്ക് കളിസ്ഥലവും ഒരുങ്ങുന്നത്.

## Article Content

*തളിപ്പറമ്പ്:* സലാമത്ത് നഗറിൽ മാലിന്യം തള്ളിയിരുന്ന സ്ഥലം ശുചീകരിച്ച് കുട്ടികൾക്കുള്ള പാർക്ക് നിർമിക്കാൻ തീരുമാനം. നഗരസഭയുടെയും വാർഡ് കൗൺസിലരുടെയും ഇടപെടലിലാണ് സ്ഥലമുടമയുടെ സഹകരണത്തോടെ മാലിന്യ പ്രശ്നത്തിന് പരിഹരമാകുന്നതോടൊപ്പം കുട്ടികൾക്ക് കളിസ്ഥലവും ഒരുങ്ങുന്നത്.

മുമ്പ് പ്ലാസ്റ്റിക് മലിന്യങ്ങളും ഡയപ്പറുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്ന പ്രധാന കേന്ദ്രമായിരുന്നു സലാമത്ത് നഗറിലെ ഈ സ്ഥലം. മഴക്കാലത്ത് പരിസര വാസികൾക്ക് ദുരിതമായിരുന്നു ഈ മാലിന്യപ്രശ്നം. മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുന്നത് വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് വാർഡ് കൗൺസിലർ അനീഷ് ഇടപെട്ടത്.

തുടർന്ന് നഗരസഭ ചെയർമാനെ വിവരമറിയിച്ചതിനെ തുടർന്ന് ഹരിത കർമ സേനാംഗങ്ങൾ പ്രദേശം വൃത്തിയാക്കുകയും മാലിന്യം തള്ളുന്നത് തടയാൻ നെറ്റ് കെട്ടി സ്ഥലം അടക്കുകയും ചെയ്തു. തുടർന്ന് സ്ഥലമുടമയുടെ അനുമതിയോടെ കുട്ടികൾക്കുള്ള പാർക്ക് നിർമ്മിക്കാനുള്ള തീരുമാനത്തിൽ എത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389513/taliparamba-salamath-nagar-park-garbage-clean)