---
title: "ഉപേക്ഷിച്ച ലോട്ടറിക്ക് 40,000 രൂപ സമ്മാനം: ലോട്ടറി ഉടമസ്ഥനു തിരിച്ചു നൽകി യുവാവ് മാതൃകയായി"
english_title: "The young man became a role model by returning it to the lottery owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38948/the-young-man-became-a-role-model-by-returning-it-to-the-lottery-owner"
published_at: "2022-04-23T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263def14011e_vac.jpg"
keywords: []
---

# ഉപേക്ഷിച്ച ലോട്ടറിക്ക് 40,000 രൂപ സമ്മാനം: ലോട്ടറി ഉടമസ്ഥനു തിരിച്ചു നൽകി യുവാവ് മാതൃകയായി

> **Lead Summary:** ചവറ്റുകൊട്ടയിൽ എറിഞ്ഞലോട്ടറിക്ക് 40,000 രൂപ സമ്മാനം, ആ ലോട്ടറി ഉടമസ്ഥനു തിരിച്ചു നൽകി യുവാവ് മാതൃകയായി,

## Article Content

ചവറ്റുകൊട്ടയിൽ എറിഞ്ഞലോട്ടറിക്ക് 40,000 രൂപ സമ്മാനം, ആ ലോട്ടറി ഉടമസ്ഥനു തിരിച്ചു നൽകി യുവാവ് മാതൃകയായി,

തളിപ്പറമ്പ് കാക്കാത്തോട് ഓട്ടോ ഇലക്ട്രീഷ്യനായ പൂമംഗലത്തെ രഞ്ജുവി നാണ് ഇന്ന് വൈകുന്നേരം ലോട്ടറി കിട്ടിയത്ജോലി കഴിഞ്ഞ് കട വൃത്തിയാക്കുന്നതിനിടയിൽ കുറെ ലോട്ടറി കണ്ട രഞ്ജു വെറുതെ റിസൾട്ട് നോക്കിയപ്പോൾ ഒരു ടിക്കറ്റിന് 5000 വച്ച് 8 ലോട്ടറിക്കുംകൂടി നാൽപതിനായിരം രൂപ സമ്മാനം ഉണ്ടെന്ന് മനസ്സിലായി,

വൈകുന്നേരം കടയിൽ എത്തിയ രഞ്ജുവിന്റെ സുഹൃത്തുക്കളായ ഷൈജുവി നോടും മനോജ് നോടും ഈ കാര്യം പറയുകയും ഉടൻതന്നെ മൂന്ന് പേരും കൂടി അതിന്റെ ഉടമസ്ഥനെ കണ്ടു പിടിച്ച് ടിക്കറ്റ് ഏൽപ്പിക്കുവാൻ തീരുമാനിച്ചു,

ഉച്ചയ്ക്ക് വർക്ക് ഷോപ്പിൽ വാഹനം റിപ്പയർ ചെയ്യാൻ വന്ന തിരുവട്ടൂരിലെ ചെങ്കൽ ലോഡിങ് തൊഴിലാളി അജയകുമാർ ആണ് ലോട്ടറിയുടെ അവകാശിയെന്നു ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇവർ കണ്ടെത്തി.

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ചന്ദ്രന്റെ സാന്നിധ്യത്തിൽ അജയകുമാറിന് ടിക്കറ്റ് തിരിച്ചേൽപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38948/the-young-man-became-a-role-model-by-returning-it-to-the-lottery-owner)