---
title: "പെരിങ്ങോം റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "Peringome Unidentified Decomposed Body Found Rubber Estate Police Investigation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389472/peringome-unidentified-body-found-rubber-estate"
published_at: "2026-10-30T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae468c0220ba_1000960766.jpg"
keywords: ["Peringome Police", "Unidentified Body", "Rubber Estate Death", "Kannur News", "Unnatural Death Case"]
---

# പെരിങ്ങോം റബർ തോട്ടത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** *പെരിങ്ങോം:* പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിലെ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.

## Article Content

*പെരിങ്ങോം:* പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടാംകുന്നിലെ റബർ തോട്ടത്തിൽ പഴക്കം ചെന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിലുള്ള മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.

റബർ തോട്ടത്തിൽ കാട് തെളിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വാഹന ഗതാഗതമില്ലാത്ത വിജനമായ കുന്നിൻ മുകളിലെ റബർ തോട്ടത്തിലാണ് സംഭവം.

വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങോം പൊലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പെരിങ്ങോം പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389472/peringome-unidentified-body-found-rubber-estate)