---
title: "കണ്ണൂരിൽ വാഹന അപകടത്തിൽ മരിച്ച രണ്ട് വ്ലോഗർമാരുടെ മരണം: ഡിഐജിക്ക് അന്വേഷണ നിർദേശം"
english_title: "Kannur Vloggers Death DIG Inquiry Ramesh Chennithala Edakkad Accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389471/kannur-vloggers-death-dig-inquiry-anoop-shabeer"
published_at: "2026-10-30T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae46812216eb_1000960751.jpg"
keywords: ["Kannur Vloggers Death", "Anoop Shabeer Accident", "Edakkad Urpazhassikavu", "Ramesh Chennithala", "DIG Inquiry"]
---

# കണ്ണൂരിൽ വാഹന അപകടത്തിൽ മരിച്ച രണ്ട് വ്ലോഗർമാരുടെ മരണം: ഡിഐജിക്ക് അന്വേഷണ നിർദേശം

> **Lead Summary:**  വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ രണ്ട് വ്ലോഗർമാരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

## Article Content

 വാഹന അപകടത്തെ തുടർന്ന് മരണമടഞ്ഞ രണ്ട് വ്ലോഗർമാരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താൻ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്കിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.

ഇവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തുടർന്നുള്ള അന്വേഷണത്തിൽ ആശങ്കയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി ഡിഐജിക്ക് അന്വേഷണ നിർദേശം നൽകിയത്.

ജില്ലയിലെ സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്ലോഗർമാരായിരുന്നു മരണപ്പെട്ട ശിവത്തിൽ അനൂപും ഷബീർ താണയും. കഴിഞ്ഞ 15-ന് എടക്കാട് ഉർപ്പഴശ്ശി കാവിനടുത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389471/kannur-vloggers-death-dig-inquiry-anoop-shabeer)