---
title: "മൊബൽ ഷോപ്പിൽ കവർച്ച; മൂന്ന്കൗമാരക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ"
english_title: "theft in mobile shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38943/theft-in-mobile-shop"
published_at: "2022-04-23T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263dbea421b6_DSC_7464 (1).JPG"
keywords: []
---

# മൊബൽ ഷോപ്പിൽ കവർച്ച; മൂന്ന്കൗമാരക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ

> **Lead Summary:** **ഇരിട്ടി : **മൊബെൽ ഷോപ്പ് കുത്തിതുറന്ന് വിലപിടിപ്പുള്ള ആറ് മൊബെൽ ഫോൺ മോഷ്ടിച്ച മൂന്ന് കൗമാരക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ.മോഷണ കേസിൽപേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ സതീശൻ നെ എസ്.ഐ.കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തു.

## Article Content

**ഇരിട്ടി : **മൊബെൽ ഷോപ്പ് കുത്തിതുറന്ന് വിലപിടിപ്പുള്ള ആറ് മൊബെൽ ഫോൺ മോഷ്ടിച്ച മൂന്ന് കൗമാരക്കാർ ഉൾപ്പെടെ നാലുപേർ പിടിയിൽ.മോഷണ കേസിൽപേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ സതീശൻ നെ എസ്.ഐ.കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തു.

മോഷണ കേസിൽപ്പെട്ട കൗമാരക്കാരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.ഇക്കഴിഞ്ഞ 12 നാണ് ഇരിട്ടിയിലെ ഫാസിലിൻ്റെ ഉടമസ്ഥതയിലുള്ള ടൗണിലെഎ യു എക്സ് മൊബെൽ ഷോപ്പിൽ മോഷണം നടന്നത്.

പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായ മോഷണസംഘത്തിന് പേരാവൂർ, കേളകം പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38943/theft-in-mobile-shop)