---
title: "ധർമ്മശാലയിൽ ബസ് ബേ - ബസ് ഷെൽട്ടർ നിർമ്മിക്കാൻ 15 ലക്ഷം അനുവദിച്ച് കെ. സുധാകരൻ എംപി"
english_title: "Dharmashala Bus Bay Shelter 15 Lakh MP K Sudhakaran Fund Allocated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389311/dharmashala-bus-bay-shelter-15-lakh-k-sudhakaran-mp-fund"
published_at: "2026-10-29T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae34c9c55c9b_1000958955.jpg"
keywords: ["Dharmashala Bus Shelter", "K Sudhakaran MP Fund", "Anthoor Congress", "KAP Camp", "Kannur News"]
---

# ധർമ്മശാലയിൽ ബസ് ബേ - ബസ് ഷെൽട്ടർ നിർമ്മിക്കാൻ 15 ലക്ഷം അനുവദിച്ച് കെ. സുധാകരൻ എംപി

> **Lead Summary:** ധർമ്മശാല: ബസ് ബേ - ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ കെ. സുധാകരൻ എംപി അനുവദിച്ചു.

## Article Content

ധർമ്മശാല: ബസ് ബേ - ബസ് ഷെൽട്ടർ നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ കെ. സുധാകരൻ എംപി അനുവദിച്ചു.

ധർമ്മശാലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രജോഷ് പൊയ്യിലിന്റെ നേതൃത്വത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയത്.

അതിനു പിന്നാലെ കെഎപിയുടെ ആസ്ഥാനത്തുള്ള 8 സെന്റോളം വരുന്ന സ്ഥലം ബസ് ബേ - ബസ് ഷെൽട്ടർ നിർമ്മാണത്തിന് വിട്ടുനൽകാൻ കെഎപി കമാൻഡന്റ് പ്രേമൻ യു. ഉത്തരവിടുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ മാതൃകാപരമായ ഇടപെടൽ പിന്നീടുള്ള കാര്യങ്ങൾക്ക് വേഗത കൂട്ടുകയും കെ. സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നിർമ്മാണത്തിലേക്ക് 15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.

ഫണ്ട് അനുവദിച്ച കെ. സുധാകരൻ എംപിക്ക് ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389311/dharmashala-bus-bay-shelter-15-lakh-k-sudhakaran-mp-fund)