---
title: "മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തടഞ്ഞുനിർത്തി ഭീഷണി; പഴയങ്ങാടിയിൽ യുവാവിനെതിരെ കേസ്"
english_title: "Pazhayangadi Youth Booked Threatening Woman Mobile Block Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389248/pazhayangadi-youth-booked-threatening-woman-mobile-block"
published_at: "2026-10-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2dac0d0b47_1000187504.jpg"
keywords: ["Pazhayangadi Police", "Threatening Case", "Kerala Crime News", "Harassment Case", "Pazhayangadi News"]
---

# മൊബൈലിൽ ബ്ലോക്ക് ചെയ്തതിന് യുവതിയെ തടഞ്ഞുനിർത്തി ഭീഷണി; പഴയങ്ങാടിയിൽ യുവാവിനെതിരെ കേസ്

> **Lead Summary:** പഴയങ്ങാടി: മൊബൈൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പഴയങ്ങാടി പോലീസ് യുവാവിനെതിരെ കേസെടുത്തു.

## Article Content

പഴയങ്ങാടി: മൊബൈൽ ഫോണിൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പഴയങ്ങാടി പോലീസ് യുവാവിനെതിരെ കേസെടുത്തു.

എരിപുരത്തെ ദിൽഷാദിന്റെ പേരിലാണ് കേസ്.

പുതിയങ്ങാടി പുതിയവളപ്പിലെ വിഷ്ണുനിലയത്തിൽ ടി. കൃഷ്ണപ്രിയയുടെ പരാതിയിലാണ് കേസ്. ഒക്ടോബർ 27ന് രാത്രി ഏഴരയ്ക്ക് കൃഷ്ണപ്രിയ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ തടഞ്ഞുനിർത്തിയാണ് ദിൽഷാദ് ഭീഷണി മുഴക്കിയത്.

ദിൽഷാദിനെ മൊബൈലിൽ കൃഷ്ണപ്രിയ ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389248/pazhayangadi-youth-booked-threatening-woman-mobile-block)