---
title: "കണ്ണൂർ സർവ്വകലാശാല പരീക്ഷയിലെ ക്രമക്കേട്: അന്വേഷണ സമിതിയെ നിയോഗിച്ചു"
english_title: "kannur university exam issue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38923/kannur-university-exam-issue"
published_at: "2022-04-23T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263bcf0bed61_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല പരീക്ഷയിലെ ക്രമക്കേട്: അന്വേഷണ സമിതിയെ നിയോഗിച്ചു

> **Lead Summary:** കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു.

## Article Content

കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റർ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു.

സർവകലാശാല ഫിനാൻസ് ഓഫീസർ ശിവപ്പു പി., സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അംഗങ്ങൾ. 26-04- 2022 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38923/kannur-university-exam-issue)