---
title: "നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി, മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പൊക്കി"
english_title: "theft case in kannur city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/38922/theft-case-in-kannur-city"
published_at: "2022-04-23T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6263bba665674_Untitled-2 web.jpg"
keywords: []
---

# നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറി, മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പൊക്കി

> **Lead Summary:** **കണ്ണൂർ; **പട്ടാപ്പകൽ നഗരത്തിൻ്റെ ഹൃദയഭാഗത്ത് നിന്നും മദ്ധ്യവയസ്കൻ്റെ പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ 3 പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് പൊക്കി.

## Article Content

**കണ്ണൂർ; **പട്ടാപ്പകൽ നഗരത്തിൻ്റെ ഹൃദയഭാഗത്ത് നിന്നും മദ്ധ്യവയസ്കൻ്റെ പണവും മൊബൈൽ ഫോണും കവർച്ച നടത്തിയ 3 പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് പൊക്കി.

അത്താക്കുന്നിലെ പല്ലൻ നസീർ എന്ന കെ.പി.നസീർ (39) കാടാച്ചിറയിലെ മാക്കുന്നത്ത് ചാൽ ഹൗസിൽ മുബഷീർ (29) കക്കാട് കോവ പ്രത്തെ നവാസ് മൻസിലിൽ മുജീബ് (33) എന്നിവരെയാണ് സി.ഐ.ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ പഴയ ബസ്സ് സ്റ്റാൻ്റിനടുത്തു കൂടി നടന്നു പോവുകയായിരുന്ന വളപട്ടണത്തെ സി.സി.മുഹമ്മദ് അലിയുടെ 11000 രൂപയടങ്ങിയപേഴ്സും മൊബൈൽ ഫോണും പ്രതികൾ തട്ടിപ്പറിക്കയായിരുന്നു.

ഭാര്യയുടെ ചികിത്സക്കായി പണം സംഘടിപ്പിച്ച് പോവുകയായിരുന്നു മുഹമ്മദലി .ഉടൻ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്നുള്ള തിരച്ചിലിലാണ് പ്രതികൾ കുടുങ്ങിയത്.ഇവരിൽ നിന്ന് നഷ്ടപ്പെട്ട പണത്തിൽ നിന്നും 6000 രൂപ പോലീസ്കണ്ടെത്തി. നിരവധി കവർച്ചാ - പിടിച്ചു പറി കേസുകളിൽ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/38922/theft-case-in-kannur-city)