---
title: "പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ ഇനി പണി കിട്ടും; കണ്ണൂർ റേഞ്ചിൽ ഒരു ദിവസം പിടികൂടിയത് 51 കേസുകൾ"
english_title: "Kannur Range Police Special Drive 51 Cases Minor Driving DIG K Karthik"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389194/kannur-range-police-special-drive-minor-driving-51-cases"
published_at: "2026-10-28T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2101552696_1000956875.jpg"
keywords: ["Kannur Range Police", "Minor Driving", "DIG K Karthik", "Traffic Violation", "Kerala Police News"]
---

# പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ ഇനി പണി കിട്ടും; കണ്ണൂർ റേഞ്ചിൽ ഒരു ദിവസം പിടികൂടിയത് 51 കേസുകൾ

> **Lead Summary:** കണ്ണൂർ: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിനെതിരെ കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. 2026 ഒക്ടോബർ 27-നാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

## Article Content

കണ്ണൂർ: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിനെതിരെ കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. 2026 ഒക്ടോബർ 27-നാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. 

പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് റൂറലിലാണ് - 14 കേസുകൾ. കാസർഗോഡ് ജില്ലയിൽ 13 കേസുകളും കണ്ണൂർ സിറ്റിയിൽ 12 കേസുകളും കണ്ണൂർ റൂറലിൽ 6 കേസുകളും കോഴിക്കോട് സിറ്റിയിൽ 5 കേസുകളും വയനാട്ടിൽ 1 കേസും കണ്ടെത്തി.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരും.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമാണ് പരിശോധന കർശനമാക്കിയതെന്നും പോലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389194/kannur-range-police-special-drive-minor-driving-51-cases)