---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇനി 24 മണിക്കൂറും ലാബും ഫാർമസിയും പ്രവർത്തിക്കും; ഉദ്ഘാടനം നവംബർ ഒന്നിന്"
english_title: "Taliparamba Taluk Hospital Lab Pharmacy 24 Hours Service Nov 1 Chairman PK Subair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389180/taliparamba-taluk-hospital-lab-pharmacy-24-hours-nov-1"
published_at: "2026-10-28T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1e56e49c76_1000956505.jpg"
keywords: ["Taliparamba Taluk Hospital", "24 Hours Lab Pharmacy", "PK Subair", "Kannur Health News"]
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇനി 24 മണിക്കൂറും ലാബും ഫാർമസിയും പ്രവർത്തിക്കും; ഉദ്ഘാടനം നവംബർ ഒന്നിന്

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ലാബും ഫാർമസിയും ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ലാബും ഫാർമസിയും ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.

നഗരസഭ ചെയർമാൻ പി.കെ. സുബൈറും നഗരസഭ ആരോഗ്യ വിഭാഗവും ആശുപത്രി സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നവംബർ ഒന്ന് മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കുമെന്ന് ചെയർമാൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389180/taliparamba-taluk-hospital-lab-pharmacy-24-hours-nov-1)