---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ മലിനജല പ്രശ്നം ഉടൻ പരിഹരിക്കണം: ഡിവൈഎഫ്ഐ"
english_title: "Taliparamba Bus Stand Sewage Water Issue DYFI Demands Immediate Solution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/389167/taliparamba-bus-stand-sewage-issue-dyfi-demands-action"
published_at: "2026-10-28T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1cd8880c68_1000956249.jpg"
keywords: ["Taliparamba News", "Taliparamba Bus Stand", "DYFI", "Sewage Issue", "Kannur News"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ മലിനജല പ്രശ്നം ഉടൻ പരിഹരിക്കണം: ഡിവൈഎഫ്ഐ

> **Lead Summary:** തളിപ്പറമ്പ്: ബസ് സ്റ്റാൻഡിലെ മലിനജല പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

## Article Content

തളിപ്പറമ്പ്: ബസ് സ്റ്റാൻഡിലെ മലിനജല പ്രശ്നം ഉടനടി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന നഗരസഭ ശുചിമുറിയിൽ നിന്നും തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും ഓട്ടോ സ്റ്റാൻഡിലേക്കും ബസ് സ്റ്റാൻഡിൽ ജനങ്ങൾ ബസ് കാത്തു നിൽക്കുന്ന സ്ഥലങ്ങളിലേക്കും വിസർജ്യം കലർന്ന മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പലതവണയും ഈ വിഷയം ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ താത്കാലികമായി ഒരു പരിഹാരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്ന രീതിയിൽ ചെയ്യുന്നതല്ലാതെ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല.

നിലവിൽ വീണ്ടും ഈ മലിനജലം ഓട്ടോ സ്റ്റാൻഡിലൂടെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. പകർച്ചവ്യാധികൾ പടരുന്നതിനും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള വിസർജ്യമടങ്ങിയ മലിനജലമാണ് ഇങ്ങനെ ജനങ്ങൾ കൂട്ടത്തോടെ നടന്നു നീങ്ങുന്ന ബസ് സ്റ്റാൻഡ് പോലുള്ള പ്രദേശത്തേക്ക് ഒഴുകുന്നത്.

ഈ വിഷയത്തിന് അടിയന്തര പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുമെന്നും നഗരസഭ അധികൃതർ മുമ്പാകെ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ സൗത്ത് മേഖല ഭാരവാഹികൾ അറിയിച്ചു.

ഈ വിഷയം ഇന്നലെ തളിപ്പറമ്പ് ന്യൂസ്‌ ഓൺലൈൻ വർത്തയാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/389167/taliparamba-bus-stand-sewage-issue-dyfi-demands-action)