---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ശുചിമുറിയിൽ നിന്ന് മലിനജലം ഓട്ടോ സ്റ്റാൻഡിലേക്ക്; യാത്രക്കാരും തൊഴിലാളികളും ദുരിതത്തിൽ, പ്രതിഷേധം ശക്തം"
english_title: "Taliparamba Bus Stand Toilet Sewage Overflow Auto Stand Protest Workers Complaint Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388963/taliparamba-bus-stand-toilet-sewage-overflow-auto-stand-protest"
published_at: "2026-10-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae055921176a_1000953533.jpg"
keywords: ["Taliparamba News", "Bus Stand Issue", "Sewage Overflow", "Auto Workers Protest", "Kannur News", "Municipality"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ശുചിമുറിയിൽ നിന്ന് മലിനജലം ഓട്ടോ സ്റ്റാൻഡിലേക്ക്; യാത്രക്കാരും തൊഴിലാളികളും ദുരിതത്തിൽ, പ്രതിഷേധം ശക്തം

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ശുചിമുറിയിൽ നിന്നും വിസർജ്യം കലർന്ന മലിനജലം ഓട്ടോ സ്റ്റാൻഡിലേക്ക് ഒഴുകി യാത്രക്കാരും ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ. 

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ശുചിമുറിയിൽ നിന്നും വിസർജ്യം കലർന്ന മലിനജലം ഓട്ടോ സ്റ്റാൻഡിലേക്ക് ഒഴുകി യാത്രക്കാരും ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ. 

ടാങ്ക് കവിഞ്ഞൊഴുകുന്ന ദുർഗന്ധമുള്ള മലിനജലം ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് പരക്കുന്നത്. യാത്രക്കാരും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വലിയ വിഭാഗം ജനങ്ങളും ഇതുവഴി പോകുന്നവരാണ്.

പരാതിപ്പെട്ട തൊഴിലാളികളോട് ശുചിമുറി നടത്തിപ്പുകാരൻ 'പോയി കേസ് കൊടുക്ക്' എന്ന രീതിയിൽ പ്രകോപനപരമായ മറുപടിയാണ് നൽകിയത്. വർഷങ്ങളായി നടക്കുന്ന ഈ സംഭവത്തിന് നേരെ ഉദ്യോഗസ്ഥർ ബോധപൂർവം കണ്ണടക്കുകയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.

എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം. പരിഹാരം കണ്ടില്ലെങ്കിൽ മൂത്രപ്പുര പൂട്ടിക്കുമെന്നും നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കുത്തിയിരിപ്പ് സമരം നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തെ തുടർന്ന് ശൗചാലയം താത്കാലികമായി അടച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388963/taliparamba-bus-stand-toilet-sewage-overflow-auto-stand-protest)