---
title: "തമിഴ്നാട് ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 വിചാരണ തടവുകാർ ജയിൽ ചാടി"
english_title: "Theni Andipatti District Jail Break 17 Prisoners Escape Attack Police Kerala Border Alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388930/theni-andipatti-jail-break-17-prisoners-escape-kerala-border-alert"
published_at: "2026-10-27T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae030d9a0c63_1000953129.jpg"
keywords: ["Theni News", "Jail Break", "Andipatti Jail", "Tamil Nadu Crime", "Kerala Border Alert", "Prisoners Escape"]
---

# തമിഴ്നാട് ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 വിചാരണ തടവുകാർ ജയിൽ ചാടി

> **Lead Summary:** തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധന നടത്തുന്നു. ഒരാളെ പിടികൂടി.

## Article Content

തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധന നടത്തുന്നു. ഒരാളെ പിടികൂടി.

കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388930/theni-andipatti-jail-break-17-prisoners-escape-kerala-border-alert)