---
title: "ആലക്കോട് തുണിക്കടയിൽ നിന്ന് പണം നൽകാതെ ഷർട്ടുമായി മുങ്ങിയ യുവാവ്; സിസിടിവി വൈറലായതോടെ ബന്ധുക്കൾ പണം നൽകി പരിഹരിച്ചു"
english_title: "Alakode Cloth Shop Theft Shirt Without Paying CCTV Viral Relatives Paid Money Funny Incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388928/cloth-shop-theft-shirt-without-paying-cctv-viral-relatives-paid"
published_at: "2026-10-27T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0302910cec_1000953115.jpg"
keywords: ["Alakode News", "Kannur News", "Shop Theft", "CCTV Viral", "Funny News", "Crime News"]
---

# ആലക്കോട് തുണിക്കടയിൽ നിന്ന് പണം നൽകാതെ ഷർട്ടുമായി മുങ്ങിയ യുവാവ്; സിസിടിവി വൈറലായതോടെ ബന്ധുക്കൾ പണം നൽകി പരിഹരിച്ചു

> **Lead Summary:** കണ്ണൂർ: ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞ യുവാവിന്റെ നടപടി ഒടുവിൽ ബന്ധുക്കൾ പണം നൽകി പരിഹരിച്ചു. ആലക്കോടുള്ള 'ഓർമ്മ ഫാബ്രിക്സ്' എന്ന കടയിലാണ് കൗതുകകരവും എന്നാൽ അമ്പരപ്പിക്കുന്നതുമായ ഈ സംഭവം നടന്നത്.

## Article Content

കണ്ണൂർ: ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം നൽകാതെ കടന്നുകളഞ്ഞ യുവാവിന്റെ നടപടി ഒടുവിൽ ബന്ധുക്കൾ പണം നൽകി പരിഹരിച്ചു. ആലക്കോടുള്ള 'ഓർമ്മ ഫാബ്രിക്സ്' എന്ന കടയിലാണ് കൗതുകകരവും എന്നാൽ അമ്പരപ്പിക്കുന്നതുമായ ഈ സംഭവം നടന്നത്.

യുവാവ് ഗിഫ്റ്റ് നൽകാനായി രണ്ട് ഷർട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് കടയിലേക്ക് എത്തിയത്. തുടർന്ന് ഷർട്ടുകൾ തിരഞ്ഞെടുക്കുകയും, തൊട്ടപ്പുറത്ത് കാറിൽ ഇരിക്കുന്ന ഭാര്യയെ ഒന്ന് കാണിച്ച ശേഷം വാങ്ങാം എന്ന് കടയുടമയോട് പറയുകയും ചെയ്തു. ഷർട്ടുകൾ കവറിലാക്കി നൽകാൻ ആവശ്യപ്പെടുകയും, കവർ കൈയിൽ കിട്ടിയ ഉടൻ തന്നെ ഇയാൾ കടയിൽ നിന്ന് ഇറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങൾ ആലക്കോട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ഒരാൾ യുവാവിനെ തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ കടയുടമ യുവാവിന്റെ വീട്ടിലെത്തുകയും, തുടർന്ന് യുവാവിന്റെ അമ്മ കടയുടമയ്ക്ക് ആവശ്യമായ പണം നൽകി പ്രശ്നം പരിഹരിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388928/cloth-shop-theft-shirt-without-paying-cctv-viral-relatives-paid)