---
title: "സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പറിൽ പുസ്തകങ്ങൾ നിർമ്മിക്കും"
english_title: "Kerala School Bags Weight Reduce Light Paper Books Education Minister Assembly Rule 113"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388844/kerala-school-bags-weight-reduce-light-paper-books-minister-assembly"
published_at: "2026-10-26T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf381c9e95f_1000951848.jpg"
keywords: ["Kerala News", "School Bags Weight", "Education Minister", "Assembly Rule 113", "Light Paper Books", "Kaipamangalam"]
---

# സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പറിൽ പുസ്തകങ്ങൾ നിർമ്മിക്കും

> **Lead Summary:** തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിക്കുന്നു.

## Article Content

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിക്കുന്നു.

ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും.

പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നുണ്ട്.

കൈപ്പമംഗലം എംഎൽഎയുടെ മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനമാണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതായിരുന്നു ആവശ്യം.

നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങൾക്ക് സഭയിൽ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാർത്ഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൻമേൽ സഭയിൽ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് രീതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388844/kerala-school-bags-weight-reduce-light-paper-books-minister-assembly)