---
title: "പടിയൂരിൽ ചെങ്കല്ല് ലോറി മറ്റൊരു ലോറിയിൽ ഇടിച്ച് അപകടം,ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി"
english_title: "Iritty Padiyoor Lorry Accident Driver Shaji Ulikkal Puravayal Injured Pariyaram Medical College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388827/iritty-padiyoor-lorry-accident-driver-shaji-injured-pariyaram"
published_at: "2026-10-26T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf2362e42d6_1000951616.jpg"
keywords: ["Iritty News", "Padiyoor Accident", "Lorry Accident", "Fire Force Rescue", "Pariyaram Medical College"]
---

# പടിയൂരിൽ ചെങ്കല്ല് ലോറി മറ്റൊരു ലോറിയിൽ ഇടിച്ച് അപകടം,ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി

> **Lead Summary:** ഇരിട്ടി: പടിയൂരിൽ വാഹനാപകടം.

## Article Content

ഇരിട്ടി: പടിയൂരിൽ വാഹനാപകടം.

ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.

ഉളിക്കൽ പുറവയൽ സ്വദേശി ഷാജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഷാജിയെ നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരിട്ടിയിൽ നിന്നും എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഷാജിയെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388827/iritty-padiyoor-lorry-accident-driver-shaji-injured-pariyaram)