---
title: "വാട്ടർ അതോറിറ്റി പണിക്കു പിന്നാലെ റോഡ് തകർന്നു; ദുരിതത്തിലായി നാട്ടുകാർ"
english_title: "Water Authority Work Road Damaged Bhrantha Kunnu Palakulangara Manna Road Accident Risk Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388802/water-authority-work-road-damaged-bhrantha-kunnu-palakulangara-manna-taliparamba"
published_at: "2026-10-26T13:40:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf0b02c1dfc_1000951241.jpg"
keywords: ["Taliparamba News", "Bhrantha Kunnu Road", "Palakulangara Manna Road", "Water Authority", "Road Damaged", "Kannur News"]
---

# വാട്ടർ അതോറിറ്റി പണിക്കു പിന്നാലെ റോഡ് തകർന്നു; ദുരിതത്തിലായി നാട്ടുകാർ

> **Lead Summary:** തളിപ്പറമ്പ്: വാട്ടർ അതോറിറ്റിയുടെ പ്രവൃത്തിക്കു പിന്നാലെ തകർന്ന ഭ്രാന്തൻകുന്ന്-പലകുളങ്ങര മന്ന റോഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇളകിമാറി രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തുകയാണ്.

## Article Content

തളിപ്പറമ്പ്: വാട്ടർ അതോറിറ്റിയുടെ പ്രവൃത്തിക്കു പിന്നാലെ തകർന്ന ഭ്രാന്തൻകുന്ന്-പലകുളങ്ങര മന്ന റോഡ് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇളകിമാറി രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടഭീഷണി ഉയർത്തുകയാണ്.

കോളേജുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ദിവസേന ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന്റെ തകർന്ന ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. കാൽനടയാത്രക്കാർക്കും തകർന്ന ഭാഗം കടന്നുപോകുന്നത് പ്രയാസകരമാണ്.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. വാട്ടർ അതോറിറ്റിയുടെ പ്രവൃത്തിക്കുശേഷം തകർന്ന റോഡ് പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിലെ തകർന്ന ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാനും അപകടസാധ്യത ഒഴിവാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388802/water-authority-work-road-damaged-bhrantha-kunnu-palakulangara-manna-taliparamba)