---
title: "വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുന്ന ബീക്കൺ ടൗൺ പദ്ധതി മാട്ടൂൽ പഞ്ചായത്തിൽ പ്രഖ്യാപിച്ചു"
english_title: "Mattool Panchayat Beacon Town Project Announcement Public Spaces Cleanliness"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388755/mattool-panchayat-beacon-town-project-announcement"
published_at: "2026-10-26T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aded12f1fa31_1000950647.jpg"
keywords: ["Mattool News", "Beacon Town Project", "Cleanliness Mission", "Mattool Panchayat"]
---

# വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുന്ന ബീക്കൺ ടൗൺ പദ്ധതി മാട്ടൂൽ പഞ്ചായത്തിൽ പ്രഖ്യാപിച്ചു

> **Lead Summary:** വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുന്ന ബീക്കൺ ടൗൺ പദ്ധതിയിൽ പൊതുജനങ്ങളുടെ സമയവും ശ്രമവുമാണ് ആദ്യ നിക്ഷേപമെന്ന് മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ ബീക്കൺ ടൗൺ പ്രഖ്യാപന പരിപാടിയിൽ പറഞ്ഞു.

## Article Content

വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കുന്ന ബീക്കൺ ടൗൺ പദ്ധതിയിൽ പൊതുജനങ്ങളുടെ സമയവും ശ്രമവുമാണ് ആദ്യ നിക്ഷേപമെന്ന് മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ ബീക്കൺ ടൗൺ പ്രഖ്യാപന പരിപാടിയിൽ പറഞ്ഞു.

പൊതു ഇടങ്ങൾ കൂടുതൽ ശുചിത്വമുള്ളതും മനോഹരവുമാക്കുക എന്നതാണ് ബീക്കൺ ടൗൺ ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണ കാര്യത്തിൽ സമൂഹം ബോധവാന്മാരായി തുടങ്ങിയിട്ടുണ്ട്. വലിച്ചെറിയൽ സംസ്കാരം തീർത്തും ഒഴിവാക്കപ്പെട്ടാൽ മാത്രമേ പരിസര ശുചിത്വം പൂർണമായി നടപ്പിലാക്കാനാവൂ എന്നും പറഞ്ഞു.

ഒരു കിലോമീറ്റർ ചുറ്റളവ് എന്ന ബീക്കൺ ടൗൺ ലക്ഷ്യം മറികടന്ന് ഏഴ് കിലോമീറ്ററോളം വരുന്ന പ്രദേശമാണ് മാട്ടൂൽ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരെ അഭിനന്ദിക്കുന്നതായി പറഞ്ഞു.

മാട്ടൂൽ പഞ്ചായത്തിലെ ജസീന്തയാണ് ബീക്കൺ ടൗണായി തിരഞ്ഞെടുത്തത്. സ്ട്രീറ്റ് നമ്പർ 10 മുതൽ 14 വരെയാണ് ഇതിൽ ഉൾപ്പെടുക. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക പാർക്ക്, ഓപ്പൺ ജിം, ഗാർഡൻ എന്നിവ ഉൾപ്പെടെയുള്ള സൈറ്റ് മാപ്പ് പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.

മൻശഅ് ഹാളിൽ നടന്ന പരിപാടിയിൽ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ബി. നസീർ അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി വിശിഷ്ടാതിഥിയായി. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം. സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു.

മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഫായിസ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അജിത്ത് മാട്ടൂൽ, ഇബ്രാഹിംകുട്ടി ഹാജി, നസീമ മഞ്ഞ, ജില്ലാ പഞ്ചായത്തംഗം എസ്.കെ.പി. സക്കറിയ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധീഷ് വെള്ളച്ചാൽ, സി. സൈനബ, സഫ സ്കൂൾ പ്രിൻസിപ്പാൾ കെ.പി. സുബൈർ, മൻശഅ് മുഖ്യ രക്ഷാധികാരി സയ്യിദ് ജുനൈദ് ബുഹാരി തങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.വി. ശാദുലി, പി.വി. പ്രദീപൻ, കെ.വി. അനീഷ്, മാട്ടൂൽ പഞ്ചായത്ത് സെക്രട്ടറി എ. ഗിരാജ്, ബീക്കൺ ടൗൺ പദ്ധതി കൺവീനർ എം. രാജു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388755/mattool-panchayat-beacon-town-project-announcement)