---
title: "കുറ്റ്യേരി ഗാന്ധിജി യൂത്ത് റീഡിങ് സെൻ്റർ ഗ്രന്ഥാലയത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Kuttyeri Gandhiji Youth Reading Center Library Felicitation Event Jessy Shiji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388689/kuttyeri-gandhiji-youth-reading-center-felicitation-event"
published_at: "2026-10-25T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addfa033bd31_1000949438.jpg"
keywords: ["Kuttyeri News", "Taliparamba News", "Library Event", "Felicitation", "Jessy Shiji"]
---

# കുറ്റ്യേരി ഗാന്ധിജി യൂത്ത് റീഡിങ് സെൻ്റർ ഗ്രന്ഥാലയത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യേരി: പനങ്ങാട്ടൂർ ഗാന്ധിജീ യൂത്ത് റീഡിങ് സെൻറർ ആൻ്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

കുറ്റ്യേരി: പനങ്ങാട്ടൂർ ഗാന്ധിജീ യൂത്ത് റീഡിങ് സെൻറർ ആൻ്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തക കുമാരി ആയിഷ റഹ്മ, എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് കെ.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി. സജീവൻ മുഖ്യപ്രഭാഷണം നടത്തി.

കെ.വി. ഉണ്ണികൃഷ്ണൻ, ടി.കെ. പ്രകാശൻ, ടി.വി. ഉണ്ണികൃഷ്ണൻ, വി.വി. ഹരിദാസൻ, ടി.വി. ജനാർദ്ദനൻ, സി.കെ. ഭാസ്കരൻ, ഉണ്ണി കണ്ടോത്ത്, എൻ. ബാബു, ഷിജു പനങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388689/kuttyeri-gandhiji-youth-reading-center-felicitation-event)