---
title: "തളിപ്പറമ്പ് ഗവ. മാപ്പിള യുപി സ്കൂളിന് സൗണ്ട് സിസ്റ്റം കൈമാറി"
english_title: "Taliparamba Govt Mappila UP School Sound System Donated MSS Unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388592/taliparamba-govt-mappila-up-school-sound-system-mss-donation"
published_at: "2026-10-24T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcd01af0e9b_1000947755.jpg"
keywords: ["Taliparamba News", "Kannur News", "MSS", "Muslim Service Society", "Govt Mappila UP School", "Sound System Donation"]
---

# തളിപ്പറമ്പ് ഗവ. മാപ്പിള യുപി സ്കൂളിന് സൗണ്ട് സിസ്റ്റം കൈമാറി

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് മർഹൂം മണാട്ടി മഹ്മൂദ് ഹാജിയുടെ സ്മരണാർത്ഥം മുസ്ലിം സർവീസ് സൊസൈറ്റി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി നൽകുന്ന സൗണ്ട് സിസ്റ്റം കൈമാറി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന് മർഹൂം മണാട്ടി മഹ്മൂദ് ഹാജിയുടെ സ്മരണാർത്ഥം മുസ്ലിം സർവീസ് സൊസൈറ്റി തളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി നൽകുന്ന സൗണ്ട് സിസ്റ്റം കൈമാറി.

എംഎസ്എസ് തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി ഡോ. നഫീസ ബേബി സൗണ്ട് സിസ്റ്റം കൈമാറി.

തൊണ്ണൂറ് വർഷം പഴക്കമുള്ള ജിഎംയുപി സ്കൂളിൽ നിലവിൽ 170 കുട്ടികളാണ് പഠിക്കുന്നത്. സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബക്കർ ചൂളിയാട് മുഖ്യ പ്രഭാഷണം നടത്തി.

എംഎസ്എസ് തളിപ്പറമ്പ് യൂണിറ്റ് ട്രഷറർ മുഹമ്മദ് റിയാസുദ്ദീൻ മുസ്തഫ, മദർ പിടിഎ പ്രസിഡന്റ് ടി സഫൂറ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.വി മെസ്മർ സ്വാഗതവും സി.പി ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388592/taliparamba-govt-mappila-up-school-sound-system-mss-donation)