---
title: "പഴയങ്ങാടി പാലത്തിൽ നിന്ന് ചരക്ക് ലോറി ഡ്രൈവർ പുഴയിലേക്ക് ചാടിയതായി അഭ്യൂഹം,ഫയർ & റെസ്ക്യൂ ടീം തിരച്ചിൽ ആരംഭിച്ചു"
english_title: "Pazhayangadi Bridge Lorry Driver Jumps River Rumor Search Operation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388545/pazhayangadi-bridge-lorry-driver-jumps-river-rumor-search"
published_at: "2026-10-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc7adce9eac_1000947168.jpg"
keywords: ["Pazhayangadi News", "Pazhayangadi Bridge", "Lorry Driver", "Fire Rescue", "Kannur News"]
---

# പഴയങ്ങാടി പാലത്തിൽ നിന്ന് ചരക്ക് ലോറി ഡ്രൈവർ പുഴയിലേക്ക് ചാടിയതായി അഭ്യൂഹം,ഫയർ & റെസ്ക്യൂ ടീം തിരച്ചിൽ ആരംഭിച്ചു

> **Lead Summary:** പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചരക്ക് ലോറി ഡ്രൈവർ പുഴയിലേക്ക് ചാടിയതായി അഭ്യൂഹം.

## Article Content

പഴയങ്ങാടി: പഴയങ്ങാടി പാലത്തിൽ നിന്ന് ചരക്ക് ലോറി ഡ്രൈവർ പുഴയിലേക്ക് ചാടിയതായി അഭ്യൂഹം.

ഇന്ന് രാവിലെയാണ് പാലത്തിൽ ചരക്ക് ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്. ലോറി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ പുഴയിലേക്ക് ചാടിയതാകാമെന്ന സംശയം ഉയർന്നത്.

സംഭവത്തെ തുടർന്ന് ഫയർ & റെസ്ക്യൂ ടീം പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388545/pazhayangadi-bridge-lorry-driver-jumps-river-rumor-search)