---
title: "പട്ടുവം മുള്ളൂലിൽ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. ചുമർ വീണ്ടുകീറി, മീറ്റർ ബോക്സും ടിവിയും നശിച്ചു"
english_title: "Lightning Strike Damages Houses Pattuvam Mullool Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388490/lightning-strike-damages-houses-pattuvam-mullool-taliparamba"
published_at: "2026-10-24T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4816be26e_1000946545.png"
keywords: ["Taliparamba News", "Pattuvam", "Lightning Strike", "Mullool", "Kerala News"]
---

# പട്ടുവം മുള്ളൂലിൽ ഇടിമിന്നലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. ചുമർ വീണ്ടുകീറി, മീറ്റർ ബോക്സും ടിവിയും നശിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം സന്ധ്യക്ക് ഉണ്ടായ ഇടിമിന്നലിൽ പട്ടുവം മുള്ളൂലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞ ദിവസം സന്ധ്യക്ക് ഉണ്ടായ ഇടിമിന്നലിൽ പട്ടുവം മുള്ളൂലിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

മുള്ളൂൽ പടിഞ്ഞാറെകെ സി ശ്രീദേവിയുടെ വീടിന്റെ ചുമർ വീണ്ടുകീറി. വൈദ്യുതി മീറ്റർ ബോക്സ് പൊട്ടി തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ടെലിവിഷൻ നശിച്ചു. അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങൾക്കും നാശം ഉണ്ടായി.

ടി.വി ജാനകിയമ്മയുടെ വീട്ടിലെ ടി.വി നശിച്ചു. ദേർമ്മൽ കാർത്യായനിയുടെയും പോലീസ് ഉദ്യോഗസ്ഥൻ ജയചന്ദ്രന്റെയും വീടുകളിലെ ഇൻവെർട്ടറുകളും നശിച്ചു.

സംഭവത്തെ തുടർന്ന് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ദാമോദരൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ശ്രീമതി, പട്ടുവം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.വി സുരേന്ദ്രൻ എന്നിവർ വീടുകൾ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388490/lightning-strike-damages-houses-pattuvam-mullool-taliparamba)