---
title: "കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരണപ്പെട്ടു"
english_title: "Elderly Woman Dies During Treatment Parassinikadavu Kannur Chandra C 70"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388465/elderly-woman-dies-during-treatment-parassinikadavu-kannur"
published_at: "2026-10-24T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3339a72b9_1000946190.jpg"
keywords: ["Parassinikadavu News", "Kannur News", "Elderly Death", "Pariyaram Medical College", "Kerala News"]
---

# കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരണപ്പെട്ടു

> **Lead Summary:** പറശ്ശിനിക്കടവ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ചികിത്സക്കിടെ മരിച്ചു.

## Article Content

പറശ്ശിനിക്കടവ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക ചികിത്സക്കിടെ മരിച്ചു.

പറശ്ശിനിക്കടവ് ഓടൻവളപ്പിൽ ഹൗസിൽ ചന്ദ്രി സി (70) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖവും ആരോഗ്യ പ്രശ്നങ്ങളും മൂലമുള്ള മാനസിക വിഷമം കാരണം ഇന്നലെ രാവിലെ വീട്ടിൽ കൈ ഞരമ്പ് മുറിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.

ഭർത്താവ്: വാസു. മകൻ: അതുൽ രാജ്.

_മാനസിക പ്രയാസം അനുഭവിക്കുന്നവർ സഹായത്തിനായി 1056 എന്ന ടെലി മാനസ് ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക._

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388465/elderly-woman-dies-during-treatment-parassinikadavu-kannur)