---
title: "ചെറുകുന്നിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു"
english_title: "Youth Dies After Train Hit In Cherukunnu Kannur Nisar Death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388452/cherukunnu-train-hit-youth-dies-nisar-39"
published_at: "2026-10-24T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc22b3795a2_1000945907.jpg"
keywords: ["Cherukunnu News", "Kannur Train Accident", "Nisar Death", "Kerala News", "Morazha News"]
---

# ചെറുകുന്നിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

> **Lead Summary:** ചെറുകുന്ന്: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.

## Article Content

ചെറുകുന്ന്: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.

ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാർ (39) ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.

പരേതനായ സി.ടി. അബൂബക്കറിന്റേയും വി.വി. നബീസുവിന്റേയും മകനാണ്.

സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ്.

ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388452/cherukunnu-train-hit-youth-dies-nisar-39)