---
title: "തളിപ്പറമ്പ് കൂവോടിൽ ദയനീയവസ്ഥയിൽ കഴിഞ്ഞ മൂന്നംഗ കുടുംബത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി"
english_title: "Three Member Family With Mental Challenges Shifted To Pariyaram Medical College Taliparamba Koodoth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388380/taliparamba-koodoth-three-member-family-shifted-pariyaram-medical-college"
published_at: "2026-10-23T16:00:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb39f04c118_1000944824.jpg"
keywords: ["Taliparamba News", "Kannur News", "Koodoth News", "Pariyaram Medical College", "District Collector P Vishnuraj", "TK Govindan MLA"]
---

# തളിപ്പറമ്പ് കൂവോടിൽ ദയനീയവസ്ഥയിൽ കഴിഞ്ഞ മൂന്നംഗ കുടുംബത്തെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

> **Lead Summary:** തളിപ്പറമ്പ്: കൂവോടിനടുത്ത് ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മൂന്നംഗ കുടുംബത്തെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി മാറ്റി.

## Article Content

തളിപ്പറമ്പ്: കൂവോടിനടുത്ത് ദയനീയ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മൂന്നംഗ കുടുംബത്തെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ചികിത്സക്കായി മാറ്റി.

കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിലാണ് അർബുദബാധിതയായ ഉഷ (55)യും മാനസികാസ്വാസ്ഥ്യവും ഓട്ടിസവും ഉള്ള രണ്ട് ആൺമക്കളും കഴിയുന്നത്. ജനലോ വാതിലോ എന്തിന് ശുചിമുറിക്ക് പോലും വാതിലില്ലാത്ത വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. നാട്ടുകാർ നൽകുന്ന ഭക്ഷണമായിരുന്നു ഇവർക്കുള്ള ഏക ആശ്രയം.

വിവരമറിഞ്ഞ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, തളിപ്പറമ്പ് എംഎൽഎ എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തെ അടിയന്തര ചികിത്സക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388380/taliparamba-koodoth-three-member-family-shifted-pariyaram-medical-college)