---
title: "സ്വർണവിലയിൽ വൻ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു"
english_title: "Gold Price Falls Today Kerala Gram 13060 Pavan 104480 18 Carat Price Drop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388346/gold-price-falls-today-kerala-gram-13060-pavan-104480"
published_at: "2026-10-23T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb0ee201f41_1000941789.jpg"
keywords: ["Gold Price Today", "Kerala Gold Price", "Gold Rate Today Kannur", "18 Carat Gold Price", "Gold Price Drop"]
---

# സ്വർണവിലയിൽ വൻ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു

> **Lead Summary:** കണ്ണൂർ: സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപയുടെ കുറവാണ് ഉണ്ടായത്.

## Article Content

കണ്ണൂർ: സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 175 രൂപയുടെ കുറവാണ് ഉണ്ടായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,04,480 രൂപയായി കുറഞ്ഞു.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 145 രൂപയുടെയും പവന് 1,160 രൂപയുടെയും ഇടിവുണ്ടായി. ഗ്രാമിന് 10,690 രൂപയായും പവന് 85,520 രൂപയായും വില ഇടിഞ്ഞു.

രാജ്യാന്തര വിപണിയിലും സ്വർണവില ഇടിഞ്ഞു. രണ്ട് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്കാണ് സ്വർണം എത്തിയത്. ഔൺസിന് 4,025 ഡോളറായാണ് വില കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388346/gold-price-falls-today-kerala-gram-13060-pavan-104480)