---
title: "പരിശോധന ശക്തമാക്കിയാലും കുടിച്ച് വണ്ടി ഓടിക്കും; തളിപ്പറമ്പിൽ വീണ്ടും രണ്ട് പേർ പിടിയിൽ"
english_title: "Thaliparamba Drunk and Drive Case Two Arrested Again Police Check Strengthened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388291/thaliparamba-drunk-drive-case-two-arrested-again-bakkalam-court-road"
published_at: "2026-10-23T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae48273ef7_1000943781.jpg"
keywords: ["Thaliparamba News", "Drunk and Drive Case", "Kannur Police News", "Thaliparamba Police"]
---

# പരിശോധന ശക്തമാക്കിയാലും കുടിച്ച് വണ്ടി ഓടിക്കും; തളിപ്പറമ്പിൽ വീണ്ടും രണ്ട് പേർ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: പരിശോധന ശക്തമാക്കിയാലും ഞങ്ങൾ മദ്യപിച്ചേ വാഹനം ഓടിക്കൂ എന്ന മട്ടിലാണ് കാര്യങ്ങൾ. തളിപ്പറമ്പിൽ വീണ്ടും മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്.

## Article Content

തളിപ്പറമ്പ്: പരിശോധന ശക്തമാക്കിയാലും ഞങ്ങൾ മദ്യപിച്ചേ വാഹനം ഓടിക്കൂ എന്ന മട്ടിലാണ് കാര്യങ്ങൾ. തളിപ്പറമ്പിൽ വീണ്ടും മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്.

ഇന്നലെ രാത്രി ബക്കളം പെട്രോൾ പമ്പിന് സമീപം വെച്ച് കെ.എൽ. 59 ടി. 4303 ഓട്ടോറിക്ഷ ഓടിച്ച് ധർമ്മശാല ഭാഗത്തേക്ക് പോവുകയായിരുന്ന ആലക്കോട് വെള്ളാട് ഫർലോക്കര വിജയഗിരി തോയൻ വീട്ടിൽ ടി.ഡി. സുമേഷ് (32) നെയും, തളിപ്പറമ്പ് കോർട്ട് റോഡിൽ പോസ്റ്റ് ഓഫീസ് ഭാഗത്ത് നിന്ന് ന്യൂസ് കോർണർ ഭാഗത്തേക്ക് കെ.എൽ. 43 ഡി. 3949 മോട്ടോർ സൈക്കിൾ ഓടിച്ച് വന്ന കുറ്റൂരി കളത്തിൽ മാവിച്ചേരി വീട്ടിൽ പി.കെ. രമേശൻ (41) നെയും ആണ് തളിപ്പറമ്പ് എസ്.ഐ. വി. സിജിലും ഡ്രൈവർ സി.പി.ഒ. മഹേഷും ചേർന്ന് പിടികൂടിയത്.

ഇവർ ഓടിച്ചിരുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പരിശോധന ശക്തമാക്കുന്നതിനിടെയും ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾക്ക് കുറവൊന്നുമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388291/thaliparamba-drunk-drive-case-two-arrested-again-bakkalam-court-road)