---
title: "സൂപ്പർമാർക്കറ്റിൽ ചെളിവെള്ളം ഇരച്ചുകയറി വൻ നാശം; രണ്ടു ലക്ഷം രൂപയുടെ നഷ്ടം"
english_title: "Thaliparamba Super Market Flooded Muddy Water Causes 2 Lakh Loss Officials Blame Unscientific Road Work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/388233/thaliparamba-supermarket-muddy-water-flood-2-lakh-loss-road-work-issue"
published_at: "2026-10-22T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada256f4f5e8_1000943026.jpg"
keywords: ["Thaliparamba News", "Kannur Rain News", "Thavlappara News", "Kerala Rain Damage"]
---

# സൂപ്പർമാർക്കറ്റിൽ ചെളിവെള്ളം ഇരച്ചുകയറി വൻ നാശം; രണ്ടു ലക്ഷം രൂപയുടെ നഷ്ടം

> **Lead Summary:** തളിപ്പറമ്പ്: ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തവളപ്പാറയിലെ സൂപ്പർമാർക്കറ്റിലേക്ക് ശക്തമായ മഴയിൽ ചെളിവെള്ളം ഇരച്ചുകയറി വൻ നാശനഷ്ടം.

## Article Content

തളിപ്പറമ്പ്: ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തവളപ്പാറയിലെ സൂപ്പർമാർക്കറ്റിലേക്ക് ശക്തമായ മഴയിൽ ചെളിവെള്ളം ഇരച്ചുകയറി വൻ നാശനഷ്ടം.

ശനിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. കടയിൽ നിലത്ത് സൂക്ഷിച്ച പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ പലതും നശിച്ചു പോയി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.

മൂന്നു വർഷമായി പ്രവർത്തിച്ചു വരുന്ന സൂപ്പർമാർക്കറ്റിൽ ഇങ്ങനെയൊരു ദുരന്തം ഇത് ആദ്യമായാണ്.

റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്ത് ഓവുചാൽ നിർമ്മിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് ഇത്തരമൊരു ദുരിതത്തിലേക്ക് വഴിവെച്ചതെന്ന് അധികൃതർ ആരോപിച്ചു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/388233/thaliparamba-supermarket-muddy-water-flood-2-lakh-loss-road-work-issue)